കണിച്ചാർ (കണ്ണൂർ): അണുങ്ങോട് സ്വദേശി ബിബിൻ തോമസിന് മെൻ്റലിസത്തിൽ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോഡ്. പരേതനായ പാമ്പാറ തോമസിൻ്റെയും ലീമ്മാമ്മയുടെയും ഇളയ മകനാണ്. മെന്റലിസത്തിൽ ടെലികൈനസിസ് വിഭാഗത്തിലാണ് വേൾഡ്‌വൈഡ് ബുക്ക് ഓഫ് റെക്കോർഡിസിൽ - ഇടം നേടിയത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 25 - ന് അങ്കമാലിയിൽ വെച്ച് നടന്ന പ്രോഗ്രാമിൽ ആണ് മെന്റലിസത്തിൽ ടെലികൈനീസിസ് മാജിക് എന്ന വിഭാഗത്തിലാണ് ബിബിൻ തോമസ് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിൽ സ്ഥാനം പിടിച്ചത്. നുറിലധികം മെൻ്റലിസ്റ്റുകൾ പ്രോഗ്രാമിൽ പങ്കെടുത്തു. ആർട്ട് ഓഫ് മെൻ്റലിസം അക്കാദമിയുടെ ഭാഗമായാണ് ബിബിൻ തോമസ് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് നേടിയത്. പ്രശസ്ത മെന്റലിസ്റ്റ് സന്ദീപ് ഫ്രെഡിയൻന്റെ ശിഷ്യനാണ്. ഗൾഫിൽ ഷെഫ് ആയിട്ട് ജോലി ചെയ്തിരുന്നു.
കോഴിക്കോട് നടന്ന ചടങ്ങിൽ പ്രശസ് മെന്റലിസ്റ്റ് നിപിൻ നിരാവത്താണ് സർട്ടിഫിക്കറ്റ് കൈമാറിയത്.
എന്താണ് മെൻ്റലിസം?
- മെൻ്റലിസം ഒരു പ്രകടന കലയാണ്, വളരെ വികസിതമായ മാനസികമോ അവബോധജന്യമോ ആയ കഴിവുകൾ പ്രകടിപ്പിക്കുന്ന കലയാണ്. മാനസികമോ അമാനുഷികമോ ആയ ശക്തികളെ ഉപയോഗപ്പെടുത്തുന്നതായി മറ്റുള്ളവർക്ക് തോന്നുന്ന സ്പെഷ്യൽ ഇഫക്റ്റുകൾ ഉൾപ്പെടുന്ന ഒരു തിയറ്റർ ആക്റ്റ് ആണ് മെൻ്റലിസം. സ്വാഭാവിക മനുഷ്യ കഴിവുകൾ, അതായത് ശരീര ഭാഷ വായിക്കൽ, മുഖ ചലന അവബോധം, ആശയവിനിമയം, വൈകാരിക ബുദ്ധി എന്നിവയിലൂടെ നടത്തുന്ന കലാപരമായ പ്രകടനമാണ് മെൻ്റലിസം. സൈക്കോളജിയിൽ നിന്നോ പെരുമാറ്റ ശാസ്ത്രങ്ങളിൽ നിന്നോ ഉള്ള പ്രധാന തത്വങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ മെൻ്റലിസ്റ്റിന് ആവശ്യമാണ്. . ഹിപ്നോസിസ് , ടെലിപതി , ക്ലെയർവോയൻസ് , ഭാവികഥനം , മുൻകരുതൽ , സൈക്കോകൈനിസിസ് , മീഡിയം , മനസ്സിൻ്റെ നിയന്ത്രണം , മെമ്മറി ഫീറ്റുകൾ, ദ്രുതഗതിയിലുള്ള ഗണിതശാസ്ത്രം എന്നിവയെല്ലാം മെൻ്റലിസത്തിൻ പ്രയോഗിക്കുന്നതായി കണക്കാക്കപ്പെടാറുണ്ട്.
Bibin Thomas Parampara, a native of Kannur Kanichar, has a World Wide Book of Record in Mentalism.